Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crematorium

Ernakulam

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ പൊ​തു​ശ്മ​ശാ​ന​ത്തി​ലെ ത​ക​രാ​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ പൊ​തു​ശ്മ​ശാ​നം ത​ട​സ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​റാ​ഴ്ച​യ്ക്ക​കം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

മൂ​വാ​റ്റു​പു​ഴ പൊ​തു​ശ്മ​ശാ​നം അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ പേ​രി​ല്‍ അ​ടി​ക്ക​ടി അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രെ മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി സ്വ​ദേ​ശി എം.​ജെ. ഷാ​ജി സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മാ​റാ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം മൂ​ന്നു​പ്രാ​വ​ശ്യം പു​റ​ത്തെ​ടു​ത്ത് സം​സ്‌​ക​രി​ക്കേ​ണ്ടി വ​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന സ​മ​യ​ത്ത് യ​ന്ത്ര​ത്തി​ല്‍ ത​ക​രാ​റു​ണ്ടാ​യി.

അ​ത് പ​രി​ഹ​രി​ച്ച് മ്യ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​താ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു. യ​ന്ത്ര​ത്തി​ല്‍ നി​ന്നും മൃ​ത​ദേ​ഹം പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. 15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള യ​ന്ത്ര​ങ്ങ​ളാ​ണ്. ദി​വ​സേ​ന മൂ​ന്നോ​ളം മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ന്നു​ണ്ട്. യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍​ക്ക് തേ​യ്മാ​നം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണി​ക്കാ​ട്ടി.


ന​ഗ​ര​സ​ഭ​യി​ലെ ഒ​രു മു​തി​ര്‍​ന്ന എ​ൻ​ജി​നീ​യ​റെ നി​യോ​ഗി​ച്ച് പൊ​തു​ശ്മ​ശാ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി​ക്ക് ക​മ്മീ​ഷ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി. ശ്മ​ശാ​ന​ത്തി​ന്‍റെ മോ​ട്ടോ​ര്‍ ബെ​ല്‍​റ്റി​ന് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ഉ​ണ്ടോ എ​ന്നും പു​ക​ക്കു​ഴ​ലി​ന് ത​ക​രാ​റു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം. പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കു​ന്ന സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് ന​ഗ​ര​സ​ഭാ എ​ൻ​ജി​നീ​യ​ര്‍ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റ​ണം. റി​പ്പോ​ര്‍​ട്ടി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ക​രാ​റു​ക​ള്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

Latest News

Corehub Up